Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cardiac Treatment

സൗ​ജ​ന്യ ഹൃ​ദ​യചി​കി​ത്സ​യു​മാ​യി സ്പ​ന്ദ​നം അ​ഞ്ചാം​ ഘ​ട്ടം

കൊ​​​​ച്ചി: 18 വ​​​​യ​​​​സി​​​​ന് താ​​​​ഴെ​​​​യു​​​​ള്ള 23 നി​​​​ർ​​​​ധ​​​​ന കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് സൗ​​​​ജ​​​​ന്യ ഹൃ​​​​ദ​​​​യ​​​​ചി​​​​കി​​​​ത്സ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന സ്പ​​​​ന്ദ​​​​നം-ട​​​​ച്ച് എ ​​​​ഹാ​​​​ർ​​​​ട്ട് സം​​​​രം​​​​ഭ​​​​ത്തി​​​​ന്‍റെ അ​​​​ഞ്ചാം ​​​​ഘ​​​​ട്ട​​​​ത്തി​​​​നു തു​​​​ട​​​​ക്ക​​​​മാ​​​​യി.

ആ​​​​സ്റ്റ​​​​ർ മെ​​​​ഡ്‌​​​​സി​​​​റ്റി, ആ​​​​സ്റ്റ​​​​ർ വോ​​​​ള​​​​ണ്ടി​​​​യേ​​​​ഴ്‌​​​​സ്, വ​​​​ർ​​​​ഗീ​​​​സ് മൂ​​​​ല​​​​ൻ​​​​സ് ഗ്രൂ​​​​പ്പ് എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്ന് ന​​​​ട​​​​ത്തു​​​​ന്ന ഈ ​​​​സം​​​​രം​​​​ഭം പാ​​​​ല​​​​ക്കാ​​​​ട്, വ​​​​യ​​​​നാ​​​​ട്, മ​​​​ല​​​​പ്പു​​​​റം, തൃ​​​​ശൂ​​​​ർ, എ​​​​റ​​​​ണാ​​​​കു​​​​ളം, കൊ​​​​ല്ലം ജി​​​​ല്ല​​​​ക​​​​ളി​​​​ലു​​​​ള്ള ജ​​​​ന്മ​​​​നാ ഹൃ​​​​ദ്‌രോ​​​​ഗി​​​​ക​​​​ളാ​​​​യ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു വേ​​​​ണ്ടി​​​​യാ​​​​ണു ന​​​​ട​​​​പ്പാ​​​​ക്ക​​​​ന്ന​​​​ത്.

കൊ​​​​ച്ചി ആ​​​​സ്റ്റ​​​​ർ മെ​​​​ഡ്‌​​​​സി​​​​റ്റി​​​​യി​​​​ലെ പീ​​​​ഡി​​​​യാ​​​​ട്രി​​​​ക് കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി ഡ​​​​യ​​​​റ​​​​ക്ട​​​​റും സീ​​​​നി​​​​യ​​​​ർ ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റു​​​​മാ​​​​യ ഡോ. ​​​​എ​​​​ഡ്വി​​​​ൻ ഫ്രാ​​​​ൻ​​​​സി​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​ത്യേ​​​​ക വി​​​​ദ​​​​ഗ്ധ സം​​​​ഘ​​​​മാ​​​​ണ് കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.

വ​​​​ർ​​​​ഗീ​​​​സ് മൂ​​​​ല​​​​ൻ ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ. ​​​​വ​​​​ർ​​​​ഗീ​​​​സ് മൂ​​​​ല​​​​ൻ, ആ​​​​സ്റ്റ​​​​ർ മെ​​​​ഡ്‌​​​​സി​​​​റ്റി സി​​​​ഇ​​​​ഒ ഡോ. ​​​​ന​​​​ള​​​​ന്ദ ജ​​​​യ​​​​ദേ​​​​വ് എ​​​​ന്നി​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up